വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡൻ സ്ഥാനമേൽക്കുന്ന ചടങ്ങിൽ ആക്രമണമുണ്ടായേക്കുമെന്ന് അമേരിക്കയുടെ ആഭ്യന്തര സുരക്ഷാ ഏജൻസിയായ എഫ് ബി ഐ യുടെ മുന്നറിയിപ്പ്. സുരക്ഷാ ഉദ്യോഗസ്ഥർ പോലും ആക്രമണം നടത്തിയേക്കാമെന്നാണ് എഫ് ബി ഐ പറയുന്നത്.
മുന്നറിയിപ്പിനെ തുടർന്ന് വാഷിംഗ്ടൺ ഡി സി യിലെ ഉദ്യോഗസ്ഥർക്കിടയിലും കർശന പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്. കലാപം തടയാൻ മുഴുവൻ സംസ്ഥാനങ്ങളിലും സുരക്ഷാ നടപടികൾ തീവ്രമാക്കിയിട്ടുണ്ട്.

