മക്കളെ വീട്ടിലുപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കള്‍ പോലീസ് പിടിയില്‍

ആര്യനാട്: പ്രായപൂര്‍ത്തിയാവാത്ത മക്കളെ ഉപേക്ഷിച്ച കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും പോലീസ് പിടിയിലായി. പറണ്ടോട് ഒന്നാംപാലം സ്വദേശിനിയായ 32കാരിയും കാമുകന്‍ പറണ്ടോട് സ്വദേശി 33 കാരനുമാണ് ആര്യനാട് പോലീസിന്‍റെ പിടിയിലായത്. ഇരുവരേയും കോടതി റിമാന്‍റ് ചെയ്തു. യുവതി 19-ാം വയസില്‍ പറ്‌ടോട് സ്വദേശിയായ പ്രവാസിക്കൊപ്പം പോയി ദാമ്പത്യ ജീവിതം നയിച്ചുവരികയായിരുന്നു. തുടര്‍ന്ന യുവതി പേരുമാറ്റി പ്രവാസിയുടെ മതം സ്വീകിരിക്കുകയും ചെയ്തിരുന്നു. ഇവര്‍ക്ക 11,13 വയസുളള രണ്ട് കുട്ടികളുണ്ട്.

ഇതിനിടെയാണ് യുവതി മറ്റൊരാളുമായി പ്രണയത്തിലാവുന്നത്. പ്രവാസിയായ ഭര്‍ത്താവ് അടുത്തമാസം നാട്ടില്‍ വരാനിരിക്കെയാണ് കഴിഞ്ഞ വ്യാഴാഴ്ച(14.1.2021) വൈകിട്ടോടെ കാമുകനൊപ്പം ഒളിച്ചോടിയതെന്ന് പോലീസ് പറഞ്ഞു. വീട്ടില്‍ ധരിച്ചിരുന്ന വേഷത്തില്‍തന്നെയാണ് പോയത്. ബന്ധുക്കളും പോലീസും ചേര്‍ന്ന് രാത്രി വൈകിയും അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. തുടര്‍ന്ന് മൊബൈല്‍ ടവര്‍ കേന്ദ്രികരിച്ചുളള അന്വേഷണത്തിലാണ് കാമുകനൊപ്പം പോയതായി കണ്ടെത്തിയത്. കാമുകന്‍റെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നിന്നാണ് ഇരുവരേയും പിടികൂടിയത്.

ജുവനൈല്‍ ജസറ്റീസ് ആക്ടുപ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തു. യുവതിയെ അട്ടക്കുളങ്ങര സബ് ജയിലിലും കാമുകനെ നെയ്യാറ്റിന്‍കര സബ്ജയിലിലേക്കും മാറ്റി. ആര്യനാട് ഇന്‍സ്‌പെക്ടര്‍ എന്‍ആര്‍ ജോസ്, എസ്‌ഐമാരായ ഡി. സജീവ്, എസ്മുരളീധരന്‍ നായര്‍, എ.എസ്‌ഐ എസ് ബിജു, എസ്. സി.പി.ഒ. മാരായ ബിഎസ് സജിത്, വിജി പ്രമിത തുടങ്ങിയവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →