ന്യൂഡല്‍ഹി: രാജ്യത്ത് 16-1-2021 ശനിയാഴ്ച ആരംഭിക്കുന്ന ആദ്യഘട്ട കോവിഡ് വാക്സിനേഷന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ആദ്യദിനം മൂന്നുലക്ഷം പേര്‍ക്കാണ് വാക്സിന് നല്‍കുക. ഇതിന് 3,000 കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്ന് നിതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍ പറഞ്ഞു. വിതരണ കേന്ദ്രങ്ങള്‍ 5,000ത്തിനു മുകളിലേക്ക് ഉടന്‍ ഉയര്‍ത്തും. ഓരോ കേന്ദ്രങ്ങളിലും 100 പേര്‍ക്കാണ് നല്‍കുന്നത്. സംസ്ഥാനങ്ങള്‍ നല്കിയ എണ്ണത്തിൻ്റെ അടിസ്ഥാനത്തിലാണ് വാക്സിന് അനുവദിച്ചിരിക്കുന്നത്. 50 വയസ്സിനു മുകളിലുള്ളവര്‍ക്കും 50നു താഴെ പ്രായമുള്ള അസുഖമുള്ളവര്‍ക്കും ഉടന്‍ വാക്സിന് നല്‍കാനാവുമെന്ന് ഡോ. പോള്‍ അറിയിച്ചു.
വാക്സിന് സ്വീകരിച്ചവര്‍ക്കുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ക്ക് കമ്പനികളായിരിക്കും ഉത്തരവാദികളെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. വാക്സിന് വാങ്ങല്‍ കരാറിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് നിലവിലുള്ള പ്രതിരോധ കുത്തി വെപ്പ് സംബന്ധിച്ച എല്ലാ നിയമങ്ങളും കോവിഡ് വാക്സിന് വിതരണത്തിലും ബാധകമാണ് എന്നും ഡോ. പോള്‍ അറിയിച്ചു.