വാഷിംഗ്ടണും ബീജിംഗും തമ്മിലുള്ള വ്യാപാരം: ഷുള്‍ട്‌സിനോട് സഹായം ചോദിച്ച് ചൈനീസ് പ്രസിഡന്റ്

ബീജിങ്: മുന്‍ സ്റ്റാര്‍ബക്‌സ് ചെയര്‍മാന്‍ ഹോവാര്‍ഡ് ഷുള്‍ട്‌സിനോട് വാഷിംഗ്ടണും ബീജിംഗും തമ്മിലുള്ള വ്യാപാരം പ്രോത്സാഹിപ്പിക്കാന്‍ സഹായിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് സിന്‍ ജിന്‍പിംഗ്. ചൈന-യുഎസ് സാമ്പത്തിക, വാണിജ്യ സഹകരണം പ്രോത്സാഹിപ്പിക്കുന്നതില്‍ സജീവമായി പങ്കാളിയാവാനാണ് ഷുള്‍ട്‌സിന്റെ ഒരു സന്ദേശത്തിന് മറുപടിയായി ജിന്‍പിംഗ് വ്യക്തമാക്കിയത്.

സ്റ്റാര്‍ബക്‌സ് കമ്പനികള്‍ക്ക് ചൈനയില്‍ വിശാലമായ ഇടം നല്‍കുമെന്നും വ്യക്തമാക്കുന്നുണ്ട്.1999 മുതല്‍ ചൈനീസ് നഗരങ്ങളിലെ വ്യവസായ ശക്തിയായ സ്റ്റാര്‍ബക്‌സ് രാജ്യത്താകെ ഇതിനകം 4,700 കോഫി ഷോപ്പുകള്‍ തുറന്നിട്ടുണ്ട്. 2015ല്‍ ചൈനീസ് നേതാവിന്റെ യുഎസ് സന്ദര്‍ശന വേളയില്‍ സിയാറ്റില്‍ നടന്ന സ്വീകരണത്തിലാണ് ജിന്‍പിംഗും ഷുള്‍ട്ടും ആദ്യമായി കണ്ടുമുട്ടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →