പത്തനംതിട്ട: ചിറ്റാറിലെ കര്ഷകന് മത്തായിയുടെ കസ്റ്റഡി മരണത്തില്‍ നിര്‍ണ്ണായക തെളിവ് ലഭിച്ചതായി സിബിഐ. മത്തായിയുടെ സുഹൃത്തെന്ന പേരില്‍ വനപാലകരുമായി ഇടപെടല്‍ നടത്തിയ അരുണിനെ കസ്റ്റഡിിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരിക്കുന്നത്. മത്തായിയുടെ മണിയാറിലെ വീട് വനപാലകര്‍ക്ക് കാണിച്ചുകൊടുത്തത് അരുണാണ്. മത്തായിയെ ചോദ്യം ചെയ്യുന്നതിനായി വനപാലകള്‍ വനത്തിനുളളിലേക്ക് കൊണ്ടുപോയപ്പോഴും തുടര്‍ന്നും പുറത്തുവിട്ട ചിത്രങ്ങിലെല്ലാം അരുണ്‍ ഉണ്ടായിരുന്നു.
സംഭവങ്ങളുടെ ദൃക്സാക്ഷിയെന്ന നിലയിലാണ് അരുണിനെ ചോദ്യം ചെയ്തത്. മത്തായിയെ കസ്റ്റടിയിലെടുത്ത വിവരവും, മോചനത്തിനായി പണം ആവശ്യപ്പെട്ട് ഭാര്യ ഷീബാമോളെ വിളിച്ചതും അരുണിന്റെ മൊബൈല്‍ ഫോണിലൂടെയായിരുന്നു. സിബിഐ അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന അരുണിനെ കഴിഞ്ഞ ദിവസമാണ് കസ്റ്റഡിയിലെടുത്തത്. അരുണിനൊപ്പം ഒളിവില്‍ പോയ മറ്റൊരു സുഹൃത്തിനെക്കൂടി കണ്ടെത്താനുണ്ട്. അന്വെഷണത്തിന്റെ ഭാഗമായി അരുണിനെ മത്തായിയുടെ വീട്ടി, മൃതദേഹം കിടന്ന കിണറ്റിനരികിലും എത്തിച്ച് തെളിവെടുത്തിരുന്നു.
കുടപ്പന വനാതിര്‍ത്തിയിലെ ക്യാമറ തകര്‍ക്കപ്പെട്ട സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത മത്തായിയെ കഴിഞ്ഞ ജൂലൈ 28നാണ് വനപാലകസംഘം കസ്റ്റഡിയിലെടുത്തത് .പിന്നീട് ഇദ്ദേഹത്തെ കുടപ്പനകുളത്തെ കുടുംബ വീടിന് സമീപത്തുളള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 40 ദിവസത്തോളം കുടുംബം നടത്തിയ പോരാട്ടത്തിനൊടുവിലാണ് കേസ് സിബിഐ ഏറ്റെടുക്കുകയും, മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്ത് സംസ്ക്കരക്കുകയും ചെയ്തത്.

