വ​ട​ക്ക​നാ​ട് വീ​ണ്ടും ക​ടു​വ ഇറങ്ങി.ആടിനെ കൊന്നു തിന്നു

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: വ​ട​ക്ക​നാ​ട് വീ​ണ്ടും ക​ടു​വ ഇറങ്ങി.ആടിനെ കൊന്നു തിന്നു.
12 – 1 – 2021 ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ച പ​ണ​യ​മ്പത്തെ ച​ട​ച്ചി​പ്പു​ര കു​ഞ്ഞു​ല​ക്ഷ്മി​യു​ടെ ആട്ടിന്‍​കൂ​ട്ടി​ല്‍ കെ​ട്ടി​യ ആ​ടു​ക​ളി​ലൊ​ന്നി​നെയാണ് ക​ടു​വ കൊ​ന്നത്.

കുഞ്ഞുലക്ഷ്മി ആ​ടിന്റെ ക​ര​ച്ചി​ല്‍ കേ​ട്ട് പു​റ​ത്തി​റ​ങ്ങി​യപ്പോൾ ക​ടു​വ​യെ ക​ണ്ട​താ​യും പ​റ​യു​ന്നുണ്ട്. എന്നാൽ ചൊ​വ്വാ​ഴ്ച പ​ക​ല്‍ പ്ര​ദേ​ശ​ത്ത് വ​നം​വ​കു​പ്പ് നടത്തിയ തി​ര​ച്ചി​ലിൽ കടുവയെ കണ്ടെത്തിയില്ല.

ര​ണ്ടു​മാ​സം മുമ്പ് ഇവിടെ കടുവ ഇറങ്ങിയിരുന്നു. ആ കടുവയാണ് ഇപ്പോഴും ഇറങ്ങിയതെന്നാണ് വനപാലകർ കരുതുന്നത്.വ​ട​ക്ക​നാ​ട്, പ​ണ​യ​മ്പം ഭാ​ഗ​ങ്ങ​ള്‍ ചെ​ത​ല​യം കാ​ടി​നോ​ടു ചേ​ര്‍​ന്നാ​ണ്. ബ​ന്ദി​പ്പൂ​ര്‍, മു​തു​മ​ല ക​ടു​വാ​സ​ങ്കേ​ത​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​കി​ട​ക്കു​ന്ന മു​ത്ത​ങ്ങ വ​ന​ത്തി​ല്‍​നി​ന്നു വന്യമൃഗങ്ങൾ വടക്കനാട് എത്താറുണ്ട്.ഒ​രു വ​ര്‍​ഷം മുമ്പ് വ​ട​ക്ക​നാ​ട് കാ​ട്ടി​ല്‍ വി​റ​ക് ശേ​ഖ​രി​ക്കാ​ന്‍ പോ​യ ജഡയ​ന്‍ എ​ന്ന ആ​ദി​വാ​സി​യെ ക​ടു​വ കൊ​ന്ന് തിന്നിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →