സിബിഐ രേഖകൾ സമർപ്പിച്ചില്ല, ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി

ന്യൂഡൽഹി: ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി. രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം വേണമെന്നായിരുന്നു സിബിഐയുടെ ആവശ്യം. എന്നാല്‍ ഇതുവരെ രേഖകള്‍ സമര്‍പ്പിച്ചിട്ടില്ല. ഇക്കാരണത്താൽ സിബിഐയുടെ അപേക്ഷയിന്മേല്‍ നേരത്തെ നാല് തവണ കോടതി കേസ് മാറ്റിവെച്ചിരുന്നു.

പിണറായി വിജയന്‍, മുന്‍ ഊര്‍ജ സെക്രട്ടറി കെ മോഹനചന്ദ്രന്‍, ജോയിന്‍റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സിബിഐ സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

കേസ് സുപ്രീംകോടതി മാറ്റിവെക്കുന്നതില്‍ തനിക്കെന്ത് ചെയ്യാനാവുമെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →