മന്ത്രവാദത്തിന്‍റെ മറവില്‍ ബലാല്‍സംഗം ചെയ്‌തെന്ന പരാതിയില്‍ പൂജാരി അറസ്റ്റില്‍

കോഴിക്കോട്‌ : മന്ത്രവാദത്തിന്‍റെ മറവില്‍ സ്‌ത്രീയെ ബലാല്‍സംഗം ചെയ്‌തെന്ന പരാതിയില്‍ പൂജാരി അറസ്റ്റില്‍. തെയ്യം വേഷം കെട്ടി കല്‍പ്പന പറയുന്ന ചാത്തന്‍ ബിജു എന്നുപറയുന്ന ബിജു ടി.കെ ആണ്‌ അറസ്‌റ്റിലായത്‌. കൊടുവളളി ഒതയോത്താണ്‌‌ സംഭവം.

സാമ്പത്തിക പ്രയാസം മാറുന്നതിനായുളള പൂജയുമായി ബന്ധപ്പെട്ടാണ്‌ ഇവര്‍ തമ്മില്‍ പരിചയത്തിലാകുന്നത്‌. തുടര്‍ന്ന്‌ ബന്ധം വഷളാവുകയും സ്‌ത്രീ ഇയാളോടൊപ്പം ഇറങ്ങി പോവുകയും ചെയ്‌തിരുന്നു. ഇത്‌ സംബന്ധിച്ചുളള കേസ്‌ കൊയിലാണ്ടി കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്‌. കൊട്ടാരക്കര, ചൂലൂര്‍ എന്നിവിടങ്ങളില്‍ വെച്ച്‌ ഇയാള്‍ സ്‌ത്രീയെ പ്രലോഭിപ്പിച്ച്‌ ലൈംഗികമായി ഉപദ്രവിക്കുകയും ഇവരുടെ പക്കലുളള സ്വര്‍ണ്ണം വില്‍പ്പന നടത്തുകയും ചെയ്‌തു.

ഇയാളുടെ ഉപദ്രവം സഹിക്ക വയ്യാതെ സ്‌ത്രീ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ്‌ പോലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കിയത്‌. നിലവില്‍ ബലാല്‍സംഗത്തിനും ഭീഷണിപ്പെടുത്തലിനുമാണ്‌ ഇയാള്‍ക്കെിരെ കേസെടുത്തിരുിക്കുന്നത്‌. ഇയാള്‍ക്ക്‌ ഭാര്യയും മക്കളുമുണ്ട്‌. സ്‌ത്രീക്കും രണ്ട്‌ മക്കളുണ്ട്‌. ഭര്‍ത്താവ്‌ വിദേശത്താണ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →