തിരുവനന്തപുരം: ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ശ്രീകുമാറിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരവും ഭാര്യക്ക് ജോലിയും നല്‍കാന്‍ തീരുമാനമായി. സ്‌കൂള്‍മാനേജ്‌മെന്റുമായി സബ്കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചിയിലാണ് തീരുമാനം. ശ്രീകുമാറിന്റെ കുടുംബത്തിന് പ്രതിമാസം 10000രൂപ പെന്‍ഷന്‍ നല്‍കാനും പിരിച്ചുവിട്ട മുഴുവന്‍ തൊഴിലാളികളേയും തിരിച്ചെടുക്കാനും തീരുമാനമായി.
കരിയകം ചെമ്പക സ്‌കൂള്‍ മാനേജ്‌മെന്റ് അകാരണമായി പിരിച്ചുവിട്ടതിനെ തുടര്‍ന്നുണ്ടായ മനോവിഷമമാണ് മരുതൂര്‍ സ്വദേശി ശ്രീകുമാറിനെ ആത്മഹത്യയിലേക്ക നയിച്ചതെന്ന് ജീവനക്കാര്‍ ആരോപിച്ചിരുന്നു. സ്‌കൂളിന് സമീപം ഓട്ടോറിക്ഷയില്‍ കയറിയശേഷം പെട്രോള്‍ ഒഴിച്ച തീകൊളുത്തിയാണ് ശ്രീകുമാര്‍ ജീവനൊടുക്കിയത്. ലോക്കൗട്ട് സമയത്ത് 86 ജീവനക്കാരെ സ്‌കൂള്‍മാനേജ്‌മെന്റ് പിരിച്ചുവിട്ടിരുന്നു. ഇവര്‍ക്കുപകരം പുറമേനിന്ന് ആളിനെയെത്തിച്ച് ജോലി ചെയ്യിച്ചെന്നും ജീവനക്കാര്‍ പറയുന്നു. കോവിഡ് പാശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ വന്നതോടെ പിരിച്ചുവിട്ടവരുടെ കൂട്ടത്തില്‍ ഡ്രൈവറായിരുന്ന ശ്രീകുമാറും,ആയയായിരുന്ന ഭാര്യയും ഉള്‍പ്പെട്ടിരുന്നു.
തൊഴിലാളികള്‍ സ്‌കൂളിന് സമീപം നടത്തിയ സമരത്തെ തുടര്‍ന്ന് ഔട്ട സോഴ്‌സിംഗ് ഏജന്‍സി വഴി ഇവര്‍ക്ക ജോലി നല്‍കാമെന്ന് മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയിരുന്നു. അതിന്റെ ഭാഗമായി സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിച്ചപ്പോള്‍ ജോലിക്കെത്തിയ ശ്രീകുമാറിന് ജോലി നഷ്ടപ്പെട്ടതായും, എന്നാല്‍ മറ്റുചിലര്‍ ജോലിക്ക് കയറുന്നതും കണ്ടതാണ് ആത്മഹത്യക്ക് കാരണമന്നാണ് സൂചന. സംഭവത്തിന് ശേഷം പിരിട്ടുവിട്ട ജീവനക്കാര്‍ സ്‌കൂളധികൃതര്‍ക്കെതിരെ പ്രതിഷേധിച്ചു. കളക്ടറടക്കമുളളവര്‍ എത്തിയാലെ മൃതദേഹം വിട്ടുനല്‍കൂ എന്ന് ജീവനക്കാര്‍ പറഞ്ഞിരുന്നു. കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.തുടര്‍ന്ന പോലീസും മറ്റ് അധികൃതരും ജീവനക്കാരെ അനുനയിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ 16 വര്‍ഷമായി കരിയകം ചെമ്പക സ്‌കൂളിലെ ജീവനക്കാരനായിരുന്നു ശ്രീകുമാര്‍. ഇതേസ്‌കൂളിലെ ആയയാണ് ഭാര്യ . രണ്ടുപെണ്‍കുട്ടികളാണ് ശ്രീകുമാറിനുളളത്. .മകഗളെ വിവാഹം കഴിച്ചയച്ചതിലും വീട് പണിതതിലുമായി കടബാദ്ധ്യതകള്‍ ഉണ്ടായിരുന്നു. കുടുംബത്തിലെ രണ്ടുപേര്‍ക്കും ജോലി നഷ്ടപ്പെട്ടതോടെ വളരെ ബുദ്ധിമുട്ടിലായിരുന്നു മുന്നോട്ട പോയിരുന്നത്.