10 കോടി കടന്ന് തൊഴിലാളികള്‍: കൊവിഡില്‍ തൊഴിലുറപ്പ് പദ്ധതിയ്ക്ക് ആവശ്യക്കാര്‍ ഏറേ

ന്യൂഡല്‍ഹി: കൊറോണ വൈറസ് പകര്‍ച്ചവ്യാധിക്കിടയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഗ്രാമീണ തൊഴില്‍ പദ്ധതിക്ക് ആവശ്യക്കാര്‍ കൂടി. കൊവിഡ് കാലത്ത് ദേശീയ ഗ്രാമീണ ഗ്യാരണ്ടി പദ്ധതി (എന്‍ആര്‍ഇജിഎസ്) നേടിയ തൊഴിലാളികളുടെ എണ്ണം ആദ്യമായി 10 കോടി കടന്നു.എന്‍ആര്‍ഇജിഎസ് പോര്‍ട്ടലിലെ ഏറ്റവും പുതിയ ഡാറ്റ കാണിക്കുന്നത് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ജനുവരി 10 വരെ രാജ്യത്തുടനീളം 10 കോടിയിലധികം ആളുകള്‍ ഈ പദ്ധതിയുടെ ഭാഗമായിട്ടുണ്ടെന്നാണ്. ഇത് 2019-2020 ലെ 7.89 കോടി രൂപയേക്കാള്‍ 21 ശതമാനം കൂടുതലാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇനിയും രണ്ട് മാസം ശേഷിക്കെ, ഈ എണ്ണം ഇനിയും ഉയരുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
പശ്ചിമ ബംഗാളില്‍ നിന്നാണ് ഈ സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ പദ്ധതിയുടെ ഭാഗമായത്. ജനുവരി 10 വരെ 1.07 കോടി വ്യക്തികളാണ് തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലി നേടിയത്. ഉത്തര്‍പ്രദേശ് (1.06 കോടി), രാജസ്ഥാന്‍ (99.25 ലക്ഷം), മധ്യപ്രദേശ് (91.62 ലക്ഷം), ആന്ധ്രാപ്രദേശ് ( 77.57 ലക്ഷം), തമിഴ്നാട് (75.37 ലക്ഷം) എന്നിങ്ങനെയാണ് കണക്കുകള്‍.ഗ്രാമീണ മേഖലയിലെ സാമ്പത്തിക ദുരിതത്തിന്റെ സൂചന കൂടിയാണിത് കാണിക്കുന്നത്. പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍, കോടിക്കണക്കിന് അവിദഗ്ദ്ധ തൊഴിലാളികള്‍ക്ക്, പ്രത്യേകിച്ച് കുടിയേറ്റ തൊഴിലാളികള്‍ക്ക് സുരക്ഷാ വലയമായി ഈ പദ്ധതി മാറിയിട്ടുണ്ട്.നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി പ്രകാരമുള്ള പുതിയ ജോബ് കാര്‍ഡുകളുടെ എണ്ണത്തിലും വര്‍ധനയുണ്ടായി. ഇതുവരെ, 1.49 കോടി കുടുംബങ്ങള്‍ക്ക് (അല്ലെങ്കില്‍ 2.68 കോടി വ്യക്തികള്‍ക്ക്) പുതിയ തൊഴില്‍ കാര്‍ഡുകള്‍ ലഭിച്ചു. 2019-20ല്‍ 68.26 ലക്ഷം കുടുംബങ്ങളില്‍ (1.27 ലക്ഷം വ്യക്തികള്‍) ആണ് കാര്‍ഡ് നല്‍കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →