സുപ്രീംകോടതിയ്ക്ക് നന്ദി: സമിതി രൂപികരിച്ചാല്‍ ഭാഗമാവില്ല, നിയമങ്ങള്‍ പിന്‍വലിക്കണമെന്നതില്‍ ഉറച്ച് നില്‍ക്കുന്നു: കര്‍ഷക സംഘടനകള്‍

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ സുപ്രീംകോടതി രൂപീകരിക്കാന്‍ സാധ്യതയുള്ള സമിതിയുടെ ഭാഗമാവില്ലെന്ന് കര്‍ഷക യൂണിയനുകള്‍. അഭിഭാഷകരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് യൂണിയനുകള്‍ ഇക്കാര്യം വ്യക്തമാക്കിയത്. ”നിയമങ്ങള്‍ ഉടന്‍ തന്നെ റദ്ദാക്കണമെന്ന തീരുമാനത്തില്‍ തന്നെ തങ്ങള്‍ ഉറച്ച് നില്‍ക്കുകയാണെന്നും അവര്‍ പറഞ്ഞു.. നിയമങ്ങള്‍ നടപ്പാക്കുന്നത് സ്റ്റേ ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഇന്നലെ വാക്കാല്‍ സൂചിപ്പിച്ചിരുന്നു. ഈ നടപടിയെ യൂണിയനുകള്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍ സമിതി രൂപികരിക്കുകയാണെങ്കില്‍ അതുമായി ബന്ധപ്പെട്ട് നടപടികളിലേക്ക് തങ്ങളില്ല. സമിതിയുടെ മുമ്പാകെ ഒരു നടപടികളിലും പങ്കെടുക്കാന്‍ കൂട്ടായും വ്യക്തിപരമായും തയ്യാറല്ലെന്നും സന്യക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ പറഞ്ഞു. ഹിയറിംഗ് വേളയില്‍ തങ്ങളുടെ പ്രശ്‌നം മനസിലാക്കിയതിനും ആശ്വാസകരമായ വാക്കുകള്‍ നല്‍കിയതിനും കര്‍ഷക നേതാക്കള്‍ കോടതിയോട് നന്ദി പറഞ്ഞു. എന്നാല്‍ നയപരമായ കാര്യത്തില്‍ കോടതിയിക്ക് തീരുമാനമുണ്ടാക്കുന്നതിന് പരിമിതിയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സമിതിയെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങളുടെ ഗുണദോഷങ്ങളെക്കുറിച്ച് ആലോചിച്ച ശേഷമാണ് സുപ്രീംകോടതി നിയോഗിച്ച ഒരു കമ്മിറ്റിയുടെ മുമ്പിലും പോകാന്‍ തയ്യാറല്ലെന്ന് ഞങ്ങള്‍ അഭിഭാഷകരോട് പറഞ്ഞതെന്ന് യൂണിയന്‍ നേതാവായ ദര്‍ശന്‍ പാല്‍ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →