ചെറുവണ്ണൂരില്‍ ഹര്‍ത്താലില്‍ സംഘര്‍ഷം

പോരാമ്പ്ര: കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച്‌ ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തില്‍ യുഡിഎഫ്‌ ആഹ്വാനം ചെയ്‌ത ഹര്‍ത്താലില്‍ സംഘര്‍ഷം. പഞ്ചായത്ത്‌ ഓഫീസ്‌ തുറക്കുന്നതുമായി ബന്ധപ്പെട്ടാണ്‌ സംഘര്‍ഷം ഉണ്ടായത്‌. ഹര്‍ത്താലിനെ തുടര്‍ന്ന്‌ സ്റ്റാന്റിംഗ് ‌ കമ്മറ്റി തെരഞ്ഞടെുപ്പ്‌ മാറ്റിവച്ചു. ഹര്‍ത്താല്‍ ദിനത്തില്‍ തെരഞ്ഞെടുപ്പ്‌ നടത്താനുളള ശ്രമമാണ്‌ സംഘര്‍ഷത്തിലേക്ക നയിച്ചത്‌.

ഗ്രാമ പഞ്ചായത്ത്‌ തുറന്ന്‌ പ്രവര്‍ത്തിക്കാനും സ്റ്റാന്റിംഗ്‌ കമ്മറ്റി തെരഞ്ഞെടുപ്പ്‌ നടത്താനും യുഡിഎഫ്‌ പ്രവര്‍ത്തകര്‍ അനുവദിച്ചില്ല. സമരക്കാരെ മേപ്പയ്യൂര്‍ പോലീസ്‌ സബ്‌ഇന്‍സ്‌പെക്ടര്‍ എന്‍.ടി ബാബുവിന്റെ നേതൃത്വത്തില്‍ അറസ്‌റ്റ്‌ ചെയ്‌ത്‌ നീക്കി.

വരണാധികാരി തെരഞ്ഞെടുപ്പ്‌ ചൊവ്വാഴ്‌ചത്തേക്ക്‌ മാറ്റിവച്ചു. എംകെ സുരേന്ദ്രന്‍, വിബി.രാജേഷ്‌, സിപി കുഞ്ഞഹമ്മദ്‌ എംപി ബിനീഷ്‌, ബാലുശേരി കുഞ്ഞഹമ്മദ്‌, തുടങ്ങിയവര്‍ സമരത്തിന്‌ നേതൃത്വം നല്‍കി ഞായറാഴ്‌ച വെട്ടേറ്റ മനോജിന്റെ വീട്ടിലെത്തി വടകര ഡിവൈഎസ്‌പി പ്രിന്‍സ്‌ അബ്രാഹം പരിശോധന നടത്തി. കോഴിക്കോട്‌ എംകെ രാഘവന്‍,വടകര എംപി കെ മുരളീധരന്‍ തുടങ്ങിയവര്‍ വീട്‌ സന്ദര്‍ശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →