ലഡാക്ക്: 08/01/21 വെള്ളിയാഴ്ച കിഴക്കൻ ലഡാക്കിൽ നിന്നും പിടികൂടിയ പീപ്പിൾസ് ലിബറേഷൻ ആർമി സൈനികനെ 11/01/21 തിങ്കളാഴ്ച രാവിലെ ഇന്ത്യൻ സൈന്യം ചൈനയ്ക്ക് തിരികെ നൽകി.
പിഎൽഎ സൈനികനെ തിങ്കളാഴ്ച രാവിലെ 10.10 ന് ചുഷുൽ-മോൾഡോയിൽ നിന്ന് ചൈനയ്ക്ക് കൈമാറിയതായി കരസേന അറിയിച്ചു. കിഴക്കൻ ലഡാക്കിലെ പാങ്കോംഗ് ത്സോ തടാകത്തിന് തെക്ക് ഭാഗത്തുള്ള യഥാർത്ഥ നിയന്ത്രണ രേഖ കടന്ന ഇയാളെ ജനുവരി എട്ടിന് അതിരാവിലെയാണ് പിടികൂടിയത്.
അതിർത്തി കടന്ന സാഹചര്യങ്ങളെക്കുറിച്ചുള്ള ചോദ്യം ചെയ്യലിനും വൈദ്യപരിശോധനയ്ക്കും ശേഷമാണ് ചൈനീസ് സൈനികനെ വിട്ടയച്ചത്.
2020 മെയ് തുടക്കത്തിൽ ഏറ്റുമുട്ടൽ ആരംഭിച്ചതുമുതൽ, കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ ചൈന വൻതോതിൽ സൈനികരെയും ഉപകരണങ്ങളെയും വിന്യസിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബറിൽ ഡെംചോക്ക് പ്രദേശത്ത് പിടികൂടിയ ചൈനീസ് സൈനികനായ കോർപ്പറൽ വാങ് യാ ലോങിനെയും ചുഷുൾ-മോൾഡോ അതിർത്തിയിൽ വച്ച് തിരിച്ചയച്ചിരുന്നു.