ഡൊണാൾഡ് ട്രംപിന്റെ ആഢംബര കാർ റോള്‍സ് റോയ്‌സ് ഫാന്റം സ്വന്തമാക്കാനൊരുങ്ങി ബോബി ചെമ്മണ്ണൂര്‍

തൃശൂർ: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉപയോഗിച്ചിരുന്ന ആഢംബര കാറായ റോള്‍സ് റോയ്‌സ് ഫാന്റം വ്യവസായി ബോബി ചെമ്മണ്ണൂര്‍ സ്വന്തമാക്കുന്നു.

പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിന് മുന്‍പ് വരെ ട്രംപ് ഉപയോഗിച്ചിരുന്ന കാറാണ് ബോബി ചെമ്മണ്ണൂര്‍ വാങ്ങുന്നത്.കാർ ലേലത്തില്‍ പങ്കെടുക്കുന്നതായി ബോബി ചെമ്മണ്ണൂര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.ഏകദേശം മൂന്ന് കോടി രൂപയാണ് കാറിന് പ്രതീക്ഷിക്കുന്നത്.

അമേരിക്കയിലെ ലേല വെബ് സൈറ്റായ മെകം ഓക്ഷന്‍സിന്റെ വെബ്‌സൈറ്റിലാണ് കാര്‍ ലേലത്തില്‍ വച്ചത്. ഇതോടെയാണ് കാര്‍ സ്വന്തമാക്കാന്‍ ബോബി ചെമ്മണ്ണൂര്‍ തീരുമാനിച്ചത്.

അന്‍പത്തിയേഴായിരം മൈല്‍ (91,249 കിലോമീറ്റര്‍) ആണ് കാര്‍ ഇതുവരെ ഓടിയിരിക്കുന്നത്.തീയറ്റര്‍ പാക്കേജും സ്റ്റാര്‍ ലൈറ്റ് ഹെഡ്‌ലൈനറും ഇലക്‌ട്രോണിക് കര്‍ട്ടണും സഹിതമുള്ളതാണ് റോള്‍സ് റോയ്‌സ് ഫാന്റം. 2010 ല്‍ ആകെ 537 ഫാന്റം കാറുകളാണ് റോള്‍സ് റോയ്‌സ് പുറത്തിറക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →