ഗോഡ്സേ യഥാർത്ഥ രാജ്യസ്നേഹി, ഗ്വാളിയോറിൽ മഹാത്മാഗാന്ധിയുടെ ഘാതകൻ ഗോഡ്സേയുടെ പേരിൽ ”നാഥുറാം ഗോഡ്‌സെ സ്റ്റഡി സെന്റര്‍ ” ആരംഭിച്ച് ഹിന്ദുമഹാസഭ

ഗ്വാളിയോര്‍ : മധ്യപ്രദേശിലെ ഗ്വാളിയോറിൽ നാഥുറാം ഗോഡ്‌സെ സ്റ്റഡി സെന്റര്‍ ഹിന്ദുമഹാസഭ ആരംഭിച്ചു. മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയുടെ പേരില്‍ തുടങ്ങിയ സ്റ്റഡി സെന്ററിന് നാഥുറാം ഗോഡ്‌സെ ഗ്യാന്‍ശാല എന്നാണ് പേര്.

ഇന്ത്യ വിഭജിക്കപ്പെടാനിടയായ സാഹചര്യം, അതുമായി ബന്ധപ്പെട്ട വസ്തുതകള്‍, ചരിത്ര പുരുഷന്മാരായ മഹാറാണാ പ്രതാപ്, ഛത്രപതി ശിവജി മഹാരാജ്, ഗുരു ഗോബിന്ദ് സിങ് തുടങ്ങിയവരെക്കുറിച്ച്‌ യുവജനങ്ങളെ പഠിപ്പിക്കുന്നതിനാണ് സ്റ്റഡി സെന്റര്‍ ആരംഭിക്കുന്നതെന്ന് ഹിന്ദു മഹാസഭ ദേശീയ വൈസ് പ്രസിഡന്റ് ജയ്‌വീര്‍ ഭരദ്വാജ് പറഞ്ഞു.

1947 ല്‍ കോണ്‍ഗ്രസാണ് ഇന്ത്യാ വിഭജനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും ഹിന്ദു മഹാസഭ നേതാവ് ആരോപിച്ചു.നെഹ്‌റുവിനും മുഹമ്മദാലി ജിന്നയ്ക്കും പ്രധാനമന്ത്രിമാരാകുന്നതിന് വേണ്ടിയാണ് ഇന്ത്യയെ വിഭജിച്ചത്.

ഹിന്ദു മഹാസഭ ഈ നീക്കത്തെ എതിര്‍ത്തിരുന്നു. അഖില ഭാരതീയ ഹിന്ദു മഹാസഭ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് ഒട്ടേറെ ത്യാഗം സഹിച്ചിട്ടുണ്ടെന്നും ഹിന്ദു മഹാസഭ നേതാവ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →