വയനാട്ടിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് നേരെ കടുവയുടെ ആക്രമണം

കൽപറ്റ: വയനാട് കൊളവളളിയിൽ ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ ആക്രമിച്ചു. ചെതലയം ഫോറസ്റ്റ് റേഞ്ചർ ടി. ശശികുമാറിനാണ് കടുവയുടെ ആക്രമണത്തിൽ സാരമായി പരുക്കേറ്റത്. 10/01/21 ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. രാവിലെ മുതൽ പ്രദേശത്ത് കടുവയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വനംവകുപ്പ് തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു.

കൊളവള്ളി മേഖലയിൽ കടുവയുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിയത്. ഉച്ചയ്ക്ക് രണ്ടേ മുക്കാലോടെ കൊളവള്ളിയിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽവച്ചാണ് ഫോറസ്റ്റ് റേഞ്ചർക്ക് നേരെ കടുവയുടെ ആക്രമണമുണ്ടായത്. ഉടനെ ഇദ്ദേഹത്തെ ഒപ്പമുണ്ടായിരുന്നവർ ബത്തേരിയിലെ താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →