ഗുരുവായൂര്‍: മാവോയിസ്റ്റ് ഭീഷണി സന്ദേശത്തെ തുടര്‍ന്ന് ഗുരുവായൂരില്‍ സുരക്ഷ ശക്തമാക്കി. പാലക്കാട് കുഴല്‍മന്ദം സ്വദേശിയായ മാവോയിസ്റ്റ് നേതാവ് സുജാത
ഗുരുവായൂരിലെത്തിയിട്ടുണ്ടെന്ന രഹസ്യ സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് ക്ഷേത്രത്തിന് ബോംബ് ഭീഷണി എത്തിയത്. ഇതോടെ പോലിസ് അതീവജാഗ്രതയൊരുക്കിയിട്ടുണ്ട്.
ക്ഷേത്രത്തിന്റെ ലാന്റ് ഫോണിൽ വിളിച്ച് ക്ഷേത്രത്തില്‍ ബോംബ് വെക്കും തടയാമെങ്കില്‍ തടഞ്ഞോളൂ’ എന്നായിരുന്നു ഭീഷണി.
സുരക്ഷ കർശനമാക്കിയതിന്റെ ഭാഗമായി ദര്‍ശനത്തിനെത്തുന്ന ഭക്തരെ പ്രത്യേക പരിശോധനയ്ക്ക് ശേഷമാണ് ക്ഷേത്രത്തിലേക്ക് കടത്തിവിടുന്നത്. 8 – 1-2021 വെള്ളിയാഴ്ച രാത്രിയിലും പോലീസ് സംഘം പരിശോധന നടത്തിയിരുന്നു. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സംയുക്തമായാണ് പരിശോധന തുടരുന്നത്.
ബോംബ് ഭീഷണിയെ തുടര്‍ന്ന് ലോഡ്ജുകളിലും ക്ഷേത്രപരിസരത്തെ ഫ്ളാറ്റുകളിലും പാര്‍ക്കിങ് ഗ്രൗണ്ടുകളിലും പൊലീസ് പരിശോധന നടത്തി.
ക്ഷേത്രം സെക്യൂരിറ്റി ഓഫീസറെ അന്വേഷിച്ചായിരുന്നു ഫോണ്‍ എത്തിയത്. ജീവനക്കാര്‍ ഉടന്‍ ടെമ്പിൾ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സി.ഐ സി. പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസ് സംഘം ക്ഷേത്രത്തിനകത്തും ദേവസ്വം ഓഫീസിലും പരിശോധന നടത്തി.

