കർഷകസമരക്കാരെ ഡൽഹി അതിർത്തിയിലെ റോഡുകളിൽ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

ന്യൂഡൽഹി: ഡൽഹി അതിർത്തിയിലെ റോഡുകളിൽ നിന്നും കർഷകരെ മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി.

ഷഹീൻ ബാഗ് പ്രതിഷേധം സംബന്ധിച്ച കോടതിയുടെ മുൻകാല വിധിയെ ലംഘിച്ചുകൊണ്ടാണ് കർഷകരുടെ പ്രതിഷേധമെന്ന് ഹർജിയിൽ പറയുന്നു. സുപ്രീംകോടതി കർഷകരെ ഉടൻ തന്നെ ദില്ലി അതിർത്തിയിൽ നിന്ന് നീക്കം ചെയ്യണമെന്നാണ് ഹർജിയിലെ ആവശ്യം.

സമരം ചെയ്യുന്ന കർഷകരും കേന്ദ്ര സർക്കാരുമായി വെളളിയാഴ്ച(08/01/21) നടന്ന എട്ടാം വട്ട ചർച്ചയും പരാജയപ്പെട്ടിരുന്നു.ജനുവരി 15 നാണ് വീണ്ടും ചർച്ച നിശ്ചയിച്ചിട്ടുള്ളത്.

കാർഷിക നിയമങ്ങൾ സർക്കാർ റദ്ദാക്കില്ലെന്നും കർഷകർക്ക് വേണമെങ്കിൽ നിയമപരമായ ഇടപെടൽ നടത്താമെന്നും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ വെളളിയാഴ്ച പറഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →