സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി അയ്യപ്പൻ കസ്റ്റംസിന് മുന്നില്‍ ഹാജരായി

തിരുവനന്തപുരം: ഡോളര്‍ കടത്തു കേസില്‍ നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന്‍ കസ്റ്റംസിനു മുന്നില്‍ ഹാജരായി. 08/01/21 വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് കസ്റ്റംസ് ഓഫീസില്‍ അയ്യപ്പൻ എത്തിയത്. ഡോളര്‍ അടങ്ങിയ ബാഗ് യുഎഇ കോണ്‍സുലേറ്റ് വാഹനത്തില്‍ കൊണ്ടുപോയതിന് അയ്യപ്പന്‍ സാക്ഷി ആണെന്ന യുഎഇ കോണ്‍സുലേറ്റ് ഡ്രൈവര്‍മാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.

നാലുതവണ കസ്റ്റംസ് നോട്ടീസ് നല്‍കിയ ശേഷമാണ് അയ്യപ്പന്‍ ചോദ്യംചെയ്യലിന് ഹാജരായത്. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ തനിക്ക് ഹാജരാകാന്‍ കഴിയില്ല എന്ന് കഴിഞ്ഞ ദിവസങ്ങളില്‍ അയ്യപ്പന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ജീവനക്കാരെ ചോദ്യംചെയ്യാന്‍ തന്റെ അനുമതി വേണമെന്ന് ചൂണ്ടിക്കാട്ടി കസ്റ്റംസിനെതിരെ സ്പീക്കര്‍ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →