കൊലക്കേസിലെ പ്രതിയെ കൃത്യമായി കണ്ടെത്തിയ സാറയെന്ന പോലീസ് നായ നാട്ടുകാരുടെ അരുമ

തിരുവനന്തപുരം: പോത്തന്‍കോട് അയിരൂപ്പാറയിലെ രാധാകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അനില്‍കുമാറിന്റെ വീട് കൃത്യമായി മണം പിടിച്ച് കണ്ടെത്തിയത് പോലീസ് നായ സാറ. കൊല നടന്ന സ്ഥലത്തുനിന്ന് ലഭിച്ച വെട്ടുകത്തിയുടെ മണം പിടിച്ച് വയലും, പുരയിടങ്ങളും, ഇടവഴിയും താണ്ടിയാണ് അനില്‍ കുമാറിന്റെ മൈലാടും മുകളിലുളള വീടായ രോഹിണി ഭവനില്‍ സാറ കൃത്യമായെത്തിയത്. കൊലപാതക സമയത്ത് അനില്‍കുമാര്‍ ഉപയോഗിച്ചിരുന്ന രക്തക്കറ പുരണ്ട കൈലി കട്ടിലിന്റെ അടിയില്‍ നിന്ന് സാറാ പൊക്കി. ഷര്‍ട്ട് ഹാളില്‍ നിന്നും. ഇരുവസ്ത്രങ്ങളും കടിച്ചെടുത്തുകൊണ്ട് അവള്‍ പുറത്തുവന്നു.

പരിശീലന ചുമതലയുളള പോലീസ് ഉദ്യോഗസ്ഥരായ വിഷ്ണുശങ്കറും, ധനേഷും ഒപ്പമുണ്ടായിരുന്നു. തുടര്‍ന്നാണ് നിരീക്ഷണത്തിലായിരുന്ന പ്രതി അനില്‍കുമാറിനെ പോലീസ് അറസ്റ്റ് ‌ചെയ്തത്. .

വെഞ്ഞാറമൂട് ഡോഗ്‌സ്‌ക്വാഡിലെ മുന്നൂറ്റി ഒമ്പതാം നമ്പര്‍ ട്രാക്കര്‍ ഡോഗാണ് ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍ പെട്ട സാറ. സാറയുടെ അച്ഛന് പാര്‍ലമെന്റിന്റെ സുരക്ഷാ ചുമതലയാണുളളത്. അമ്മ കാശ്മീരില്‍ ജോലി ചെയ്യുന്നു. സാറാ രണ്ടു സഹോദരങ്ങള്‍ക്കൊപ്പമാണ് കോരളാ പോലീസിലുളളത്. എന്തായാലും സാറയ്ക്ക് ഇപ്പോള്‍ നാട്ടിലുളളവരുടെയിടയില്‍ വലിയ പേരാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →