കൂത്തുപറമ്പ്: അനാഥാലയത്തില്‍ നിന്നും ദത്തെടുത്ത വളര്‍ത്തുകയായിരുന്ന 19 കാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി . സംഭവത്തില്‍ 60 കാരനെതിരെ കൂത്തുപറമ്പ് പോലീസ് കേസെടുത്തു. 2015ല്‍ എറണാകുളത്തുനിന്നാണ് ഇയാള്‍ പെണ്‍ കുട്ടിയെ ദത്തെടുക്കുന്നത്. പെണ്‍കുട്ടി ഇയാളുടെ വീട്ടില്‍ കഴിഞ്ഞുവരവെ മറ്റാരും ഇല്ലാത്ത സമയങ്ങളില്‍ ഇയാള്‍ പലപ്രാവശ്യം ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. ഇതേതുടര്‍ന്ന് പെണ്‍കുട്ടി എറണാകുളത്തെ അനാഥാലയത്തിലേക്ക് തിരികെ പോയി. അവിടെ പീഡന വിവരം വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് കൂത്തുപറമ്പ് പോലീസ് കേസെടുക്കുകയായിരുന്നു.
ദത്തെടുത്ത വളര്‍ത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ 60 കാരനെതിരെ പോലീസ് കേസെടുത്തു
