നിയമസഭാ സമ്മേളനത്തിന് തുടക്കമായി,ഗവർണറുടെ നയപ്രഖ്യാപന പ്രസം​ഗത്തിനിടെ ബഹളം , പ്രതിപക്ഷം ബഹിഷ്കരിച്ചു

തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന് വെളളിയാഴ്ച(08/01/21) രാവിലെ തുടക്കമായി. രാവിലെ ഒൻപതുമണിയോടെ ​ഗവർണറുടെ നയപ്രഖ്യാപന പ്രസം​ഗം ആരംഭിച്ചു. ഇതിനിടെ പ്രതിഷേധവുമായി രം​ഗത്തെത്തിയ പ്രതിപക്ഷ അം​ഗങ്ങൾ സഭ ബഹിഷ്കരിച്ചു.

​ഗവർണറുടെ നയപ്രഖ്യാപന പ്രസം​ഗം ആരംഭിച്ചതിന് പിന്നാലെ ആരോപണങ്ങൾ നേരിടുന്ന സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം പ്രതിഷേധിച്ചു. ബാനറുകളും പ്ലക്കാർഡുകളും ഉയർത്തിയായിരുന്നു പ്രതിപക്ഷം പ്രതിഷേധിച്ചത്. ഭരണഘടനാ ചുമതല നിർവഹിക്കുകയാണെന്ന് നയപ്രഖ്യാപന പ്രസം​ഗത്തിനിടെ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സർക്കാർ നിരവധി വെല്ലുവിളികൾ നേരിട്ടു. കൊവിഡ് മഹാമാരി സാമ്പത്തികമായി ബാധിച്ചുവെന്ന് ​ഗവർണർ പറഞ്ഞു. പ്രതിഷേധ പ്രകടനം നടത്തിയ പ്രതിപക്ഷത്തെ ​ഗവർണർ വിമർശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →