തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന് വീണ്ടും നോട്ടിസ് നല്കി കസ്റ്റംസ്. വീട്ടിലേക്കാണ് കസ്റ്റംസ് നോട്ടിസ് അയച്ചത്. നേരത്തെ നോട്ടിസ് അയച്ചത് ഓഫീസ് വിലാസത്തിലായിരുന്നു.
അസി. പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാൻ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്നും അറസ്റ്റ് ചെയ്യുകയാണെങ്കിൽ മാത്രം അനുമതി മതിയെന്നുമാണ് കസ്റ്റംസ് നിലപാട്.
അതേസമയം കേസില്‍ കസ്റ്റംസ് അന്വേഷണം തടസപ്പെടുത്തില്ലെന്ന് പി ശ്രീരാമകൃഷ്ണന് വ്യക്തമാക്കിയിട്ടുണ്ട്.

