വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റർ മരവിപ്പിച്ചു. അടുത്ത 12 മണിക്കൂര്‍ നേരത്തേക്കാണ് ട്രംപിന്റെ അക്കൗണ്ടിന് ട്വിറ്റര്‍ മരവിപ്പിച്ചത്. കുറ്റകരമായ സന്ദേശങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ അക്കൗണ്ട് മരവിപ്പിച്ച് തന്നെ മുന്നോട്ടു കൊണ്ടു പോകുമെന്നാണ് ട്വിറ്ററിൻ്റെ മുന്നറിയിപ്പ്.
യു.എസ്. പാര്‍ലമെന്റ് ആക്രമണത്തെ അനുകൂലിക്കുന്ന തരത്തില്‍ ട്വീറ്റുകള്‍ പങ്കുവച്ചതിനെ തുടര്‍ന്നാണ് ട്വിറ്റര്‍ സുരക്ഷാവിഭാഗത്തിൻ്റെ നടപടി. പാര്‍ലമെന്റ് ആക്രമണത്തെ അനുകൂലിക്കുന്ന വീഡിയോ പങ്കുവച്ചതിനാണ് ഫേസ്ബുക്ക് നടപടി സ്വീകരിച്ചത്. അക്രമത്തെ അനുകൂലിക്കുന്ന തരത്തിലുള്ള ട്രംപിന്റെ വീഡിയോ യു ട്യൂബും
നീക്കം ചെയ്തു.

