ബംഗളൂരു: കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജുഡീഷ്യല്‍ കസ്‌റ്റഡി 14 ദിവസത്തേക്ക് നീട്ടി. വീഡിയോ കോണ്‍ഫറന്‍സിംഗി ലൂടെ ബിനീഷിനെ 5-01-2021 ചൊവ്വാഴ്ച ബംഗളൂരു സിറ്റി സെഷന്‍സ് കോടതിയില്‍ ഹാജരാക്കി. കേസില്‍ ഇഡി സമര്‍പ്പിച്ച കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചു. ബംഗളൂരു മയക്കുമരുന്നു കേസിലെ രണ്ടാം പ്രതി മുഹമ്മദ് അനൂപുമായി നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം തുടങ്ങിയ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ട്രേറ്റ് ഒക്ടോബര്‍ 29 നാണ് ബിനീഷിനെ അറസ്‌റ്റ് ചെയ്‌തത്.
കളളപണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷിന്‍റെ കസ്‌റ്റഡി കാലാവധി നീട്ടി
