ഈറോഡ് : തമിഴ്നാട് സർക്കാരിനെ കുറ്റപ്പെടുത്താൻ മാത്രമാണ് സ്റ്റാലിൻ ‘മക്കൾ ഗ്രാമസഭകൾ’ നടത്തുന്നതെന്ന് സംസ്ഥാന മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി പറഞ്ഞു.
ഈറോഡ് ജില്ലയിലെ ഭവാനിയിൽ ബുധനാഴ്ച(06/01/21) നടന്ന തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിഎംകെ പ്രസിഡൻ്റായ സ്റ്റാലിൻ ടെൻഡർ പോലും നടക്കാത്ത പദ്ധതികളെക്കുറിച്ച് അടിസ്ഥാനരഹിതമായ അഴിമതി ആരോപണങ്ങൾ ഉന്നയിക്കുകയാണ്. ഇത്തരം ആരോപണങ്ങൾ കുത്തിനിറച്ച് സ്റ്റാലിൻ ഗവർണർക്ക് ഒരു നിവേദനം നൽകിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് ജനങ്ങളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

