തൃശൂര്‍: തളിക്കുളം തമ്പാന്‍കടവില്‍ മത്സ്യ ബന്ധനത്തിനിറങ്ങിയ വളളം മറിഞ്ഞ് നാലു മത്സ്യ തൊഴിലാളികളെ കാണാതായി. തമ്പാന്‍കടവ് സ്വദേശികളായ. ചെമ്പനാടന്‍ വീട്ടില്‍ കുട്ടന്‍(60), കുട്ടന്‍പാറന്‍ സുബ്രമണ്യന്‍(60) , അറക്കവീട്ടില്‍ ഇക്‌ബാല്‍(50), ചെമ്പനാടന്‍ വിജയന്‍(55) എന്നിവരെയാണ് കാണാതായത്.
5.1.2021 ചൊവ്വാഴ്ച പുലര്‍ച്ചെ 4 മണിയോടെയാണ് പറശ്ശിനിക്കടവ് മുത്തപ്പന്‍ എന്ന ഫൈബര്‍ വളളത്തില്‍ നാലുപേര്‍ മത്സ്യ ബന്ധനത്തിനിറങ്ങിയത്. രാവിലെ 8.30 ഓടെയാണ് വളളം മുങ്ങിയതായി വിവരം ലഭിക്കുന്നത്. വളളത്തിലുളളവര്‍ തന്നെയാണ് കരയിലേക്ക് വിവരം അറിയിച്ചത്. എന്നാല്‍ പിന്നീട് ഇവരെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. കരയില്‍ നിന്നും 11 നോട്ടിക്കല്‍ മൈലകലെയാണ് വളളം മുങ്ങിയിട്ടുളളത് .കോസ്‌റ്റല്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചു.

