ബംഗളൂരു സര്‍വകലാശാലയില്‍മാര്‍ക്ക് തട്ടിപ്പ്: പോലിസില്‍ പരാതി നല്‍കി

ബംഗളൂരു: ബംഗളൂരു സര്‍വകലാശാലയിലെ മാര്‍ക്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഒപ്റ്റിക്കല്‍ മാര്‍ക്ക് റീഡര്‍ (ഒഎംആര്‍) സ്‌ക്രിപ്റ്റുകള്‍ സ്‌കാന്‍ ചെയ്യാന്‍ നിയോഗിച്ച സ്വകാര്യ സ്ഥാപനത്തിനെതിരെ വാഴ്‌സിറ്റി പോലീസില്‍ പരാതി നല്‍കി. 804 വിദ്യാര്‍ത്ഥികളുടെ മാര്‍ക്കില്‍ കൃത്രിമം നടത്തിയതിനാണ് പരാതി. സംഭവത്തില്‍ വാഴ്‌സിറ്റി ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പങ്കുള്ളതായി സംശയിക്കുന്നുവെന്ന് പരാതിയില്‍ പറയുന്നുണ്ട്.

രജിസ്ട്രാര്‍, ജ്ഞാനഭാരതി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് സര്‍വകലാശാലാ ഉദ്യോഗസ്ഥര്‍ ഇതില്‍ പങ്കാളിയാകാന്‍ സാധ്യതയുണ്ടെന്ന് ആരോപിച്ചത്. 804 വിദ്യാര്‍ത്ഥികളുടെ മാര്‍ക്കുകള്‍ മൂല്യനിര്‍ണയത്തിന് ശേഷം വിലയിരുത്തുകയും മാറ്റുകയും ചെയ്തുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മാറ്റിയ മാര്‍ക്കിന്റെ ഫലങ്ങള്‍ ബന്ധപ്പെട്ട കോളേജുകള്‍ക്ക് ഇമെയില്‍, സിഡി വഴി നല്‍കിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →