പ്രായപൂര്‍ത്തിയാകാത്ത മകനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അമ്മ അറസ്റ്റില്‍

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത മകനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അമ്മ അറസ്റ്റില്‍. വക്കം സ്വദേശിയായ യുവതിയെയാണ് അറസ്റ്റ് ചെയ്തത്.

പതിന്നാലുവയസുകാരനായ മകനെ പീഡിപ്പിച്ച കേസിലാണ് അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ പോക്‌സോ കുറ്റം ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു.

കടയ്ക്കാവൂര്‍ പോലീസാണ് കേസില്‍ അമ്മയെ അറസ്റ്റ് ചെയ്തത്. പീഡനവിവരം സംബന്ധിച്ച് കുട്ടിയുടെ അച്ഛന്‍ ചൈല്‍ഡ്‌ലൈനില്‍ പരാതി നല്‍കിയതോടെയാണ് വിവരം പുറംലോകമറിഞ്ഞത്.

ഇതേത്തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തന്നെ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. പ്രതി ഇപ്പോള്‍ റിമാന്‍ഡിലാണ്.

സംസ്ഥാനത്ത് പോക്‌സോ കേസില്‍ പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ അമ്മ തന്നെ അറസ്റ്റിലാകുന്ന ആദ്യത്തെ കേസാണിത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →