റബ്ബര്‍ബോര്‍ഡിന് ഐഎസ്ഒ 9001:2015 സര്‍ട്ടിഫിക്കേഷന്‍

റബ്ബര്‍ബോര്‍ഡിന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബി.ഐ.എസ്) നല്‍കുന്ന ‘ഐഎസ്/ഐ.എസ്ഒ. 9001:2015 സര്‍ട്ടിഫിക്കേഷന്‍’ ലഭിച്ചു. റബ്ബര്‍ബോര്‍ഡ് അതിന്റെ ലക്ഷ്യങ്ങളില്‍ പുലര്‍ത്തുന്ന പ്രതിബദ്ധതയും രാജ്യത്തെ പ്രകൃതിദത്ത റബ്ബര്‍മേഖലയുമായി ബന്ധപ്പെട്ടവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനെടുക്കുന്ന നടപടികളും നടപടിക്രമങ്ങളും വിലയിരുത്തിയ ശേഷമാണ് ബി.ഐ.എസ്. ഐ.എസ്ഒ അംഗീകാരം നല്‍കിയത്. ഫലപ്രദമായ ക്വാളിറ്റി മാനേജ്മെന്റ് സംവിധാനത്തിലൂടെ ഒരു സ്ഥാപനത്തിന്റെ ഉത്പന്നങ്ങളും സേവനങ്ങളും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ ശരിയാംവണ്ണം നിറവേറ്റുന്നുണ്ട് എന്ന് ഉറപ്പാക്കുന്നതാണ് ഐ.എസ്ഒ. 9001:2015 മാനദണ്ഡങ്ങള്‍. നിഷ്‌കര്‍ഷിക്കപ്പെട്ടിട്ടുള്ള മാനദണ്ഡങ്ങള്‍ തുടര്‍ന്നും പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനവും ഇതിന്റെ ഭാഗമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →