തീയേറ്ററുകൾക്ക് പുതിയ മാർഗനിർദേശങ്ങളുമായി ആരോഗ്യവകുപ്പ് രംഗത്ത്

സംസ്ഥാനത്തെ സിനിമാ തിയേറ്ററുകൾ തുറന്നു പ്രവർത്തിക്കുന്നതിനുള്ള അനുമതി കിട്ടിയതിന് പിന്നാലെ തീയേറ്ററുകൾക്ക് പുതിയ മാർഗനിർദേശങ്ങൾ നൽകിക്കൊണ്ട് ആരോഗ്യവകുപ്പ് രംഗത്തെത്തിയിരിക്കുന്നു.

ആരോഗ്യ വകുപ്പിൻറെ പുതിയ നിർദേശം അനുസരിച്ച് തിയേറ്ററിലെ പ്രവർത്തന സമയം രാവിലെ 9 മുതൽ വൈകിട്ട് 9 വരെ മാത്രമായിരിക്കും എന്നും, തീയേറ്ററിലെ എല്ലാ ജീവനക്കാരും കോവിഡ് നെഗറ്റീവ് ആണെന്നും ഉറപ്പു വരുത്തേണ്ടതുണ്ട്.കൂടാതെ തീയേറ്ററുകളിൽ ഒന്നിടവിട്ട സീറ്റുകളിലെ പ്രവേശനം അനുവദിക്കാവൂ എന്നും തിയേറ്ററുകളിൽ എത്തുന്നവരിൽ കൊവിഡ് ലക്ഷണമുള്ളവരെ തിയേറ്ററിന്നകത്ത് പ്രവേശിക്കരുതെന്നും മൾട്ടിപ്ലക്സുകളിൽആൾക്കൂട്ടം ഒഴിവാക്കാനായി വ്യത്യസ്ത സമയങ്ങളിൽ ആയിരിക്കും പ്രദർശനം നടത്തുക എന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഈ മാർഗ്ഗ നിർദ്ദേശങ്ങൾ എല്ലാം പാലിച്ചുകൊണ്ട് ഇന്ന് മുതൽ സംസ്ഥാനത്തെ തിയേറ്ററുകൾ തുറക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →