കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത രണ്ടുകുട്ടികള്‍ ഉള്‍പ്പടെ നാലുപേര്‍ പോലീസ് പിടിയില്‍ . മോഷഷണവും പിടിച്ചുപറിയു പതിവാക്കിയവരാണിവര്. മുഖദാര്‍ സ്വദേശി അജ്മല്‍ ബിലാല്‍, കുറ്റിച്ചിറ സ്വദേശി അര്ഫാന്, നടുവട്ടം മുഖദാര്‍ സ്വദേശികളായ രണ്ട് കുട്ടികള്‍ എന്നിവരാണ് പിടിയിലായത്.
രണ്ടുപേര്‍ 18 വയസുളളവരും മറ്റുരണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരും. ഇവര്‍ 20 കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.നിരവധി ബൈക്ക് മോഷണ ക്കേസുകളിലും, ഓണ്‍ലൈന്‍ സ്ഥാപനങ്ങളുടെ ഹബ്ബുകളിലും നടന്നിട്ടുളള മോഷണക്കേസുകളിലും പ്രതികളാണിവര്‍.പന്നിയങ്കര ,കസ്ബ,ചേവായൂര്‍, ടൗണ്‍,മെഡിക്കല്‍ കോളേജ്, ഫറോക്ക് എന്നീ സ്റ്റേഷനുകളിലായി 20 കേസുകളാണ് ഇവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളത്.
അര്‍ഫാനാണ് ടീം ലീഡര്‍. പ്രായപൂര്ത്തിയായകാത്തതിനാല് നിയമത്തിന്റെ പരിരക്ഷ ലഭിക്കുമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് അര്‍ഫാനാണ് പ്രായപൂര്‍ത്തിയാവാത്ത രണ്ടുപേരേയും മോഷണണത്തിനുപയോഗിച്ചത്. മോഷണത്തില്‍ നിന്ന് ലഭിക്കുന്ന പണം ഉപയോഗിച്ച് ആഢംഭര ജീവിതം നയിക്കുകയാണ് രീതി.
ഗോവയില്‍ പോയി സ്റ്റാര്‍ ഹോട്ടലുകളില്‍ മുറിയെടുക്കുക,നിശാ ക്ലബ്ബുകള്‍ സന്ദര്‍ശിക്കുക, മയക്ക് മരുന്നുപയോഗിക്കുക, വിലകൂടിയ വസ്ത്രങ്ങള്‍ ,ഷൂസ് എന്നിവ വാങ്ങി പണം തീര്‍ക്കാറാണ് പതിവ്. പണം തീരുമ്പോള്‍ വീണ്ടും മോഷണത്തിനിറങ്ങും. വളരെ നേരത്തേ വീട്ടിലെത്തുകയും രക്ഷിതാക്കള്‍ ഉറങ്ങിയശേഷം വീട് വിട്ടിറങ്ങി ബൈക്കില്‍ കറങ്ങി നടന്നാണ് മോഷണം നടത്തുന്നത്. കോവിഡ് പരിശോധനക്കുശേഷം കോടതിയില്‍ ഹാജരാക്കിയ അര്‍ഫാനെയും ബിലാലിനേയും റിമാന്റ് ചെയ്തു.

