‘പ്രാർത്ഥനയും ആശംസയും മാത്രം മതി , സന്ദർശനം വേണ്ട’ എല്ലാവരോടും വിളിച്ച് പറഞ്ഞ് മന്ത്രി പുത്രൻ വിവാഹിതനായി

കണ്ണൂർ:മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ മകൻ മിഥുൻ വിവാഹിതനായി. തിരുവനന്തപുരം അവിയൽ ഓർക്കസ്ട്രയിലെ ഡ്രമ്മറാണ് മിഥുൻ .കണ്ണൂർ കിഴുന്നയിലെ കടലോര റിസോട്ടിൽ ലളിതമായ ചടങ്ങോടെയായിരുന്നു ഇന്ന് വിവാഹം.കക്കാട് കുഞ്ഞിപ്പള്ളി സ്വദേശിനി ബിജി ബാലയെ ലളിതമായ ചടങ്ങിൽ മിഥുൻ താലിചാർത്തി . മുഖ്യമന്ത്രിയടക്കം എല്ലാ മന്ത്രിമാരെയും എംഎൽഎമാരെയും വിവിധ പാർട്ടികളുടെ സംസ്ഥാന , ജില്ലാ നേതാക്കളെയുമെല്ലാം മന്ത്രി കല്യാണവിവരം അറിയിച്ചിരുന്നു .

എന്നാൽ , എല്ലാവരോടും ഒരഭ്യർഥന നടത്തി- പ്രാർത്ഥനയും ആശംസയും മാത്രം മതി , സന്ദർശനം വേണ്ട.കോവിഡ് -19 പ്രോട്ടോക്കോൾ ലംഘനം ഒരു തരത്തിലും ഉണ്ടാകരുതെന്ന നിർബന്ധമായിരുന്നു അച്ഛനും മകനും.മിഥുനെ പോലെ ബിജിയും കലാകാരിയാണ്. കണ്ണൂർ സർവ്വകലാശാലയിൽ നിന്നും ഭരതനാട്യത്തിൽ രണ്ടാം റാങ്കുകാരിയാണ് ബിജി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →