വിജ്ഞാനദീപം വായനോത്‌സവം 2021

വിജ്ഞാനദീപം വായന കൂട്ടായ്മ കോവിഡ്- 19 ൻ്റെ പശ്ചാത്തലത്തിൽ കാഴ്ച പരിമിതിയുള്ളവർക്കായി 2021 ജനുവരി 4 തിങ്കൾ (ലൂയി ബ്റയിൽ ദിനത്തിൽ) ഓൺലൈനായി വിജ്ഞാനദീപം വായനോത്സവം സംഘടിപ്പിക്കുന്നു. മൂന്ന് കാറ്റഗറികളിലായി നടത്തുന്ന വായനോത്സവത്തിൽ നാലാം ക്ലാസ്സുമുതൽ എട്ടാം ക്ലാസ്സിൽ വരെ പഠിക്കുന്ന വിദ്യാർത്ഥികളെ കാറ്റഗറി 1ലും ഒമ്പതാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ്സ്‌ വരെയുള്ള വിദ്യാർത്ഥികളെ കാറ്റഗറി 2ലും 18 വയസ്സിനു മുകളിലുള്ളവരെ കാറ്റഗറി 3ലും ഉൾപ്പെടുത്തിയിരിക്കുന്നു.

കാഴ്ച പരിമിതരായ ആളുകൾക്ക് വായനയെ പരിപോഷിപ്പിക്കുന്നതിനായി ‘ഇരുന്നൂറോളം വോളണ്ടിയേഴ്സ് ചേർന്ന് പുസ്തകങ്ങൾ വായിച്ച് ഓഡിയോ രൂപത്തിലേക്ക് മാറ്റുന്ന ഒരു ടെലഗ്രാം കൂട്ടായ്മയാണ് വിജ്ഞാനദീപം , മൂന്ന് കാറ്റഗറികളിൽ നിന്നും ഏകദേശം നൂറോളം റജിസ്ട്രഷനുകൾ വിജ്ഞാനദീപം വായനോത്സവത്തിലേക്ക് ലഭിച്ചിട്ടുണ്ട്.

2021 ജനുവരി 4 ന് വൈകിട്ട് ഏഴ് മണി മുതൽ നടക്കുന്ന മത്സരങ്ങൾ ഓൺലൈനായി ഗൂഗിൾ ഫോം വഴിയാണ് നടത്തുന്നത്.

കാറ്റഗറി 1ലും 2ലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് യഥാക്രമം 2000, 1500, 1000 രൂപ വീതവും കാറ്റഗറി 3ലെ വിജയികൾക്ക് യഥാക്രമം 3000, 2000, 1000 രൂപ വീതവും സമ്മാനത്തുകയായി നൽകുന്നു ,

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →