ലവ് ജിഹാദ് നിയമം: മൂന്ന് യുവാക്കള്‍ക്കെതിരായ പരാതി വ്യാജമെന്ന് പോലീസ്

ബറേലി: 24 കാരിയായ ഹിന്ദു യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും മതപരിവര്‍ത്തനം നടത്തി വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്ത സംഭവത്തില്‍, മുസ്ലീം യുവാക്കള്‍ക്കെതിരായ പരാതി വ്യാജമെന്ന് ബറേലി പോലീസ്. ടാക്സി ഡ്രൈവര്‍ അബ്രാര്‍ ഖാന്‍, മൈസൂര്‍, ഇസ്രാര്‍ എന്നിവര്‍ക്കെതിരേ മാനഭംഗത്തിനും ലവ് ജിഹാദ് നിയമ പ്രകാരവും എടുത്ത കേസാണ് വ്യാജമാണെന്ന് കണ്ടെത്തിയത്. ഡിസംബര്‍ ഒന്നിന് വിവാഹത്തിന് മുമ്പ് ഫരീദ്പൂര്‍ പ്രദേശത്തെ ഒരു ക്രോസിംഗില്‍ അബ്രാര്‍ തന്നെ തടഞ്ഞുവെന്ന് ആരോപിച്ചാണ് യുവതി പരാതി നല്‍കിയത്. ഇരുചക്രവാഹനത്തില്‍ നിന്ന് വലിച്ച് താഴെയിടാന്‍ ശ്രമിക്കുന്നതിനിടെ യുവതിയെ ഉപദ്രവിച്ചു.

ഇസ്ലാം മതം സ്വീകരിച്ച ശേഷം തന്നെ വിവാഹം കഴിക്കാന്‍ അബ്രാര്‍ നിര്‍ബന്ധിക്കുകയാണെന്നും പ്രദേശവാസികള്‍ ഇടപെട്ടപ്പോഴാണ് അവിടെ നിന്ന് രക്ഷപ്പെട്ടതെന്നുമാണ് യുവതി പരാതിയില്‍ പറഞ്ഞിരുന്നത്. തുടര്‍ന്നാണ് അബ്രാര്‍, സഹോദരന്‍ മൈസൂര്‍, സുഹൃത്ത് ഇസ്രാര്‍ എന്നിവര്‍ക്കെതിരെ പോലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്തത്. എന്നാല്‍ സംഭവം നടന്ന് ഒരുമാസത്തിന് ശേഷമാണ് യുവതി പരാതി നല്‍കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →