ന്യൂഡല്‍ഹി: മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് ഭാരത് ബയോട്ടെക്കിന്റെ കൊവാക്സിന് അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയതിനെതിരെ കോണ്‍ഗ്രസ് എംപി ശശി തരൂര്‍. തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിന്റെ പരീക്ഷണം പൂര്‍ത്തിയാക്കാതെ വിതരണത്തിന് അനുമതി നല്കിയ നടപടി അപക്വവും അപകടകരവുമാണ്. ആരോഗ്യമന്ത്രി ഹര്ഷവര്ധന് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം,” തരൂര്‍ ട്വീറ്റ് ചെയ്തു.കൊവാക്സിന് മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാക്കിയിട്ടില്ല. ഇതിന് മുന്‍പ് അനുമതി നല്‍കിയത് അപകടമാണെന്ന് ശശി തരൂര്‍ പറഞ്ഞു. അതേസമയം ഓക്സ്ഫോര്‍ഡ് വാക്സിനായ കൊവിഷീല്‍ഡുമായി മുന്നോട്ട് പോകാമെന്നും തരൂര്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് തരൂര്‍ ആശങ്ക പങ്കുവച്ചത്.
അപക്വവും അപകടകരവുമായ നടപടി: കൊവാക്സിന് അനുമതി നല്‍കിയതിനെതിരെ ശശി തരൂര്‍
