നിയന്ത്രണം വിട്ട ബൈക്ക്​ മരത്തിലിടിച്ച്‌​ സഹോദരങ്ങൾ മരിച്ചു

ആലപ്പുഴ: ചെങ്ങന്നൂരിൽ നിയന്ത്രണം വിട്ട ബൈക്ക്​ മരത്തിലിടിച്ച്‌​ സഹോദരങ്ങൾ മരിച്ചു. ചെറിയനാട് നടാലില്‍ തെക്കേതില്‍ വീട്ടില്‍ ഹരിദാസ് – സുജിത ദമ്പതികളുടെ മക്കളായ ഷണ്‍മുഖന്‍ (22), അപ്പു (19) എന്നിവരാണ് മരിച്ചത്.

മാവേലിക്കര – കോഴഞ്ചേരി എം.കെ റോഡില്‍ 2-1 – 2021 ശനിയാഴ്ച രാത്രി 11നാണ്​ അപകടം. കുളിക്കാം പാലത്തുള്ള മുത്തശ്ശിയെ കാണാന്‍ പോകുമ്പോള്‍ ഇവര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. അപ്പു സംഭവസ്ഥലത്തുവെച്ച്‌​ തന്നെ മരിച്ചു. ഷണ്‍മുഖന്‍ ചെങ്ങന്നൂര്‍ ജില്ല ആശുപത്രിയില്‍ എത്തിച്ചശേഷമാണ് മരിച്ചത്​.

ഡി​പ്ലോമ കഴിഞ്ഞ് സേലത്ത്​ ജോലിയുണ്ടായിരുന്ന ഷണ്‍മുഖന്‍ കഴിഞ്ഞ ഒരു വര്‍ഷമായി നാട്ടിലായിരുന്നു. മരിച്ച അപ്പു പ്ലസ് ടു കഴിഞ്ഞിരുന്നു. സംസ്​കാരം 3 – 1 – 2021 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് കുളിക്കാം പാലത്തുള്ള അമ്മയുടെ വീട്ടില്‍ നടക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →