തിരുവനന്തപുരം: വായ്പാ തിച്ചടവില്‍ മുടക്കം വന്നവര്‍ക്കായി സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ അതിജീവനം സമാശ്വാസ പദ്ധതി നടപ്പാക്കുന്നു. രണ്ടുവിഭാഗം ഗുണഭോക്താക്കള്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുന്നത്. 2011 ജനുവരി 1 മുതല്‍ 2015 ഡിസംബര്‍ 31 വരെ വിതരണം ചെയ്തിട്ടുളള വായ്പകളില്‍ കാലാവധി പൂര്‍ത്തിയായതും എന്നാല്‍ തിരിച്ചടവ് പൂര്‍ത്തിയാവാത്തതുമായവരാണ് ആദ്യ വിഭാഗം.
കാലാവധി കഴിഞ്ഞിട്ടില്ലാത്ത മൊറോട്ടോറിയം ആനുകൂല്ല്യം അനുവദിച്ചതിന് ശേഷവും ഒരു ലക്ഷം രൂപക്കുമേല്‍ കുടിശികയുളളതുമായ വായ്പ്പകള്‍ക്കും പ്രയോജനം ലഭിക്കും.പദ്ധതി ആനുകൂല്ല്യം ലഭിക്കാന്‍ അര്‍ഹതയുളളവര്‍ക്ക് കോര്‍പ്പറേഷനില്‍ നിന്ന് കത്തുകളും അപേക്ഷാഫോറത്തിന്‍റെ മാതൃകയും അയക്കും പൂരിപ്പിച്ച അപേക്ഷകള്‍ ജനുവരി 31 നകം ബന്ധപ്പെട്ട മേഖലാ /ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kswdc.org. ഫോണ്‍9496015015,9496015006, 9496015008,9496015010

