സിനിമാ,സീരിയല്‍ നടന്‍ രാധാകൃഷ്ണന്‍ നിര്യാതനായി

പളളരുത്തി: സിനിമാ സീരിയല്‍ നടന്‍ രാധാകൃഷ്ണന്‍ (72) നിര്യായാതനായി സമ്മോഹനം, ഒരു സുന്ദരിയുടെ കഥ,ആരോമലുണ്ണി, സ്വരൂപം, സ്വം, മങ്കമ്മ, സ്‌നേഹദൂത്, പൂരം,ശയനം രാജശില്‍പ്പി തുടങ്ങി പതിനഞ്ചോളം സിനിമകളിലും ടെലിവിഷനിലെ ആദ്യ മലയാളം സീരിയലായ കൈരളിവിലാസം ലോഡ്ജിലും ,അപ്പൂപ്പന്‍ താടിയിലും അഭിനയിച്ചിട്ടുണ്ട്.

ആയുര്‍വേദ വൈദ്യനും, ദീര്‍ഘകാലം കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായിരുന്ന ഇടക്കൊച്ചി മാളിയേക്കല്‍ വീട്ടില്‍ പികെ കൃഷ്ണന്‍കുട്ടി വൈദ്യരുടെ മകനാണ് . സഹോദരങ്ങള്‍ എം.കെ നരേന്ദ്രന്‍, പരേതനായ രാജേന്ദ്രന്‍ വൈദ്യര്‍.

Share
അഭിപ്രായം എഴുതാം