റിയാദ്: സൗദിയില്‍ തീപിടിച്ച വീടിനുള്ളിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ മൂന്നു കുട്ടികള്‍ വെന്തുമരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു.
സ്വദേശി കുടുംബത്തിലെ മൂന്നു മുതല്‍ എട്ടു വരെ വയസ്സുള്ള രണ്ടു ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് മരിച്ചത്. സൗദി ജിസാനിലെ അബൂഅരീഷില്‍ 2-1 – 2021 ശനിയാഴ്ചയാണ് സംഭവം. കിങ് ഫൈസല്‍ റോഡിനോട് ചേര്‍ന്നുള്ള കെട്ടിടമാണ് അഗ്‌നിക്കിരയായത്.
പരിക്കേറ്റ മാതാവിനെയും മറ്റു മൂന്നു കുട്ടികളെയും ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. മനോദൗര്‍ബല്യമുള്ള കുട്ടികള്‍ പുറത്തുപോകാതിരിക്കാനാണ് ചങ്ങലയില്‍ ബന്ധിപ്പിച്ചിരുന്നതെന്നാണ് വിവരം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തു.

