തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തീ കൊളുത്തി മരിച്ച രാജനും അമ്പിളിയും താമസിച്ചിരുന്ന വീടും സ്ഥലവും പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ വിലയ്ക്ക് വാങ്ങി. ഈ സ്ഥലം രാജന്റെ രണ്ട് മക്കളുടെ പേരിൽ രജിസ്റ്റർ ചെയ്തു.
തർക്കഭൂമിയുടെ ഉടമസ്ഥയായ വസന്തയിൽ നിന്നാണ് ബോബി ചെമ്മണ്ണൂർ ഭൂമി വാങ്ങിയത്.
2-1 – 2021 ഭൂമിയുടെ രേഖകൾ ശനിയാഴ്ച വൈകിട്ട് ഇതേസ്ഥലത്തുവെച്ച് ബോബി ചെമ്മണ്ണൂർ രാജന്റെ മക്കൾക്ക് കൈമാറി. അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണ് തങ്ങൾക്ക് തന്നെ വേണമെന്ന് രാജന്റെ മക്കൾ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
തുടർന്നാണ് ബോബി ചെമ്മണ്ണൂർ തർക്ക സ്ഥലവും അതിലെ വീടും വസന്തയിൽ നിന്നു വിലയ്ക്ക് വാങ്ങി കുട്ടികൾക്ക് നൽകുന്നത്.