കെഎസ്‌ആര്‍ടിസി കണ്‍സഷന്‍ കൗണ്ടറുകള്‍ 4 – 1 – 2021 തിങ്കളാഴ്ച മുതല്‍ തുറക്കും

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയുടെ മുഴുവന്‍ യൂണിറ്റുകളിലെയും കണ്‍സഷന്‍ കൗണ്ടറുകള്‍ 4 – 1 – 2021 തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ സിഎംഡി നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും തുറന്ന് പ്രവര്‍ത്തനം ആരംഭിച്ച സാഹചര്യത്തിലാണ് നടപടി.

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അധ്യായനം ആരംഭിച്ചിട്ടുള്ള 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കും അവസാന വര്‍ഷ ബിരുദ ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കും (സെമസ്റ്റര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് സര്‍ക്കാര്‍/എയ്ഡഡ് കോളജുകളിലെ വിദ്യാര്‍ഥികള്‍ക്ക്) നിലവിലെ നിയമപ്രകാരം കണ്‍സഷന്‍ അനുവദിക്കും.

സെല്‍ഫ് ഫിനാന്‍സിങ്, പ്രൈവറ്റ് വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് മുന്‍ വര്‍ഷങ്ങളിലേതു പോലെ ചീഫ് ഓഫിസ് അനുമതി ലഭിക്കുന്ന മുറയ്ക്ക് കണ്‍സഷന്‍ ടിക്കറ്റുകള്‍ വിതരണം ചെയ്യുമെന്ന് കെഎസ്‌ആര്‍ടിസി ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍ ബിജുപ്രഭാകര്‍ അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →