വിയന്ന: വിവാഹാഭ്യര്‍ത്ഥന നടത്താൻ വ്യത്യസ്തത പരീക്ഷിച്ച യുവാവ് പർവതത്തിൻ്റെ മുകളിൽ കുടുങ്ങി. വിവാഹം കഴിക്കാൻ സമ്മതമാണെന്നറിയിച്ച കാമുകി 650 അടി ഉയരമുള്ള പർവതത്തിൽ നിന്നു താഴെ വീണു. ഓസ്ട്രിയ കാരിതിയയിലാണ് സംഭവം.
അതി സാഹസികമായ രീതിയിൽ വേറിട്ട വിവാഹാഭ്യർത്ഥന നടത്തുന്നതിനിടെ ഇരുവരും രക്ഷപെട്ടത് തലനാരിഴയ്ക്കാണ് .
27 കാരനായ കാമുകനും 32 കാരിയായ കാമുകിയും 650 അടി ഉയരമുള്ള ഫാല്‍ക്കര്‍ട്ട് പര്‍വതത്തിന് മലമുകളിലാണ് കയറിയത്. യുവാവിനെ വിവാഹം ചെയ്യാൻ യുവതി സമ്മതമറിയിച്ചു. എന്നാൽ ഇതിനിടെ കാലു തെറ്റി യുവതി 650 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. യുവതിയെ രക്ഷിക്കാന്‍ ശ്രമം നടത്തിയ യുവാവും അപകടത്തില്‍പ്പെട്ട് അപകടകരമായ രീതിയിൽ മലമുകളിൽ കുടുങ്ങി.
എന്നാൽ യുവതി വീണത് താഴെ ഉണ്ടായിരുന്ന കനത്ത മഞ്ഞുപാളിയിലേക്കാണ്.
താഴ്‌വരയിലെ മഞ്ഞില്‍ അബോധാവസ്ഥയില്‍ കിടന്ന യുവതിയെ വഴിയാത്രക്കാർ കണ്ടെത്തി രക്ഷിക്കുകയായിരുന്നു. തുടർന്ന് പര്‍വതമുകളില്‍ കുരുങ്ങിയ യുവാവിനെ ഹെലിക്കോപ്റ്റര്‍ എത്തിച്ച് രക്ഷപ്പെടുത്തേണ്ടി വന്നു. പ്രണയിതാക്കളുടെ പരിക്ക് ഗുരുതരമല്ല. യുവാവിന്റെ കാലിന് നിസ്സാര പരിക്കുകൾ മാത്രമാണ് ഉളളത്.