തിരുവനന്തപുരം : ഓണ്‍ലൈന്‍ റമ്മി കളിച്ച് ലക്ഷങ്ങള്‍ നഷ്ടമായതിൽ മനംനൊന്ത് യുവാവ് തൂങ്ങി മരിച്ചു. കുറ്റിച്ചല്‍ സ്വദേശി വിനീതാണ് (28) വീടിന് സമീപത്തെ പറമ്പില്‍ തൂങ്ങി മരിച്ചത്.
31-12-2020 നായിരുന്നു സംഭവം. ഐഎസ്‌ആര്‍ഒയിലെ കരാര്‍ ജീവനക്കാരനായിരുന്നു വിനീത്. ഒരു വര്‍ഷമായി ഓണ്‍ലൈന്‍ റമ്മി കളിയുടെ അടിമയായിരുന്നു വിനീത് എന്ന് ബന്ധുക്കൾ പറയുന്നു.
21 ലക്ഷത്തോളം രൂപയാണ് വിനീതിന് ഓണ്‍ലൈന്‍ റമ്മി കളിയിലൂടെ നഷ്ടമായത്. പല സ്വകാര്യ ലോണ്‍ കമ്പനികളില്‍ നിന്നും കടമെടുത്താണ് വിനീത് റമ്മി കളിച്ചത്. എന്നാല്‍ ലക്ഷങ്ങൾ പണം നഷ്ടമായതോടെയാണ് ആത്മഹത്യ.
ലോക്ക്ഡൗണ്‍ കാലത്താണ് വിനീത് റമ്മി കളിയ്ക്ക് അടിമയായത്. തുടർന്ന്
21 ലക്ഷത്തോളം കടം വന്നപ്പോൾ വിനീത് ഇക്കാര്യം വീട്ടുകാരെ അറിയിക്കുകയായിരുന്നു. വീട്ടുകാര്‍ ഇടപെട്ട് കുറച്ച് പണം അടയ്ക്കുകയും ചെയ്തു.
ഇതോടെ വിഷാദ രോഗത്തിന് അടിമയായ വിനീത് ഒരു മാസം മുമ്പ് വീട് വിട്ട് ഒളിച്ചോടിപ്പോയിരുന്നു പോലീസ് വിനീതിനെ കണ്ടെത്തി തിരികെ വീട്ടിലെത്തിച്ചു. അതിന് ശേഷം കടുത്ത വിഷാദം ബാധിച്ചിരുന്നുവെന്ന് വീട്ടുകാർ പറയുന്നു.

