എട്ട് മുതല്‍ യുകെയില്‍ നിന്ന് വരുന്നവര്‍ക്ക് വിമാനതാവളത്തില്‍ തന്നെ ആര്‍ടി-പിസിആര്‍ പരിശോധനയെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ജനുവരി 8നും ജനുവരി 30നും ഇടയില്‍ യുകെയില്‍ നിന്ന് വരുന്ന എല്ലാ യാത്രക്കാരും വിമാനത്താവളങ്ങളില്‍ തന്നെ നിര്‍ബന്ധമായും ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയമാകണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വിമാനത്താവളങ്ങളില്‍ കാശ് നല്‍കി ആര്‍ടി-പിസിആര്‍ പരിശോധനയ്ക്കുളള സൗകര്യം ഉണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. കൂടാതെ യുകെയില്‍ നിന്നുള്ള നെഗറ്റീവ് ആര്‍ടി-പിസിആര്‍ ടെസ്റ്റ് റിപ്പോര്‍ട്ട് കൈവശം വച്ചിരിക്കണം. യാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ യുകെയില്‍ നിന്ന് എടുത്ത പരിശോധനഫലമാണ് വേണ്ടത്. ഇത് ഓണ്‍ലൈന്‍ പോര്‍ട്ടലിലും അപ്ലോഡുചെയ്യണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.അതേസമയം, ഇന്ത്യയും യുകെയും തമ്മിലുള്ള വിമാന സര്‍വ്വീസുകള്‍ക്ക് അനുമതി നല്‍കുമെന്നാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →