കണ്ണൂര്‍ : കണ്ണൂര്‍ തലശ്ശേരി പാലയാട് നിന്നും കാണാതായ 19കാരനെ ഗോവയില്‍ നിന്നും കണ്ടെത്തി.
ചാത്തന്‍തറമ്മല്‍ അഭിനവിനെയാണ് ഗോവയില്‍ നിന്നും കണ്ടെത്തിയത്.
പനാജിയില്‍ നിന്നും യുവാവിനെ ധര്‍മ്മടം പോലീസ് കസ്റ്റഡിയിലെടുത്തു.
മൊബൈല്‍ ഫോണ്‍ കേന്ദ്രികരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് ഗോവയിലുണ്ടെന്ന് പോലീസിന് വ്യക്തമായത്. അഭിനവിനെ നാട്ടിലെത്തിച്ച് പോലീസ് ചോദ്യം ചെയ്തതിന് ശേഷം കോടതിയില്‍ ഹാജരാക്കി. തുടർന്ന് രക്ഷിതാക്കളോടൊപ്പം വിട്ടു. ധര്‍മ്മടം പ്രിന്‍സിപ്പല്‍ എസ്.ഐ മഹേഷ് കണ്ടമ്പേത്താണ് കേസ് അന്വേഷിച്ചത്.
ഐ.ടി.സി.യില്‍ ചേരാനുള്ള തയ്യാറെടുകളോടെ രാവിലെ വീട്ടില്‍ നിന്നും പുറത്തുപോയ അഭിനവിനെ 2020 ഡിസംബര്‍ 23 മുതലാണ് കാണാതാവുന്നത്.
പരാതി കിട്ടിയ ഉടന്‍ തന്നെ ധര്‍മ്മടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.

