തിരുവനന്തപുരം: ഇനിമുതല്‍ വാഹനങ്ങളില്‍ എയര്‍ ഹോണുകള്‍ ഉപയോഗിച്ചാല്‍ ജയില്‍ശിക്ഷ. 2000 ത്തിലെ ശബ്ദ മലിനീകരണ നിയമം അനുസരിച്ചായിരിക്കും ജയില്‍ശിക്ഷ അടക്കമുളള ശിക്ഷകള്‍ ലഭിക്കുക.എയര്‍ ഹോണുകള്‍ ഉപയോഗിച്ചാല്‍ നിലവില്‍ 1000 രൂപവരെയും, നിരോധിത മേഖലകളില്‍ ഹോണ്‍ ഉപയോഗിച്ചാല്‍ 500 രൂപ വരെയുമാണ് പിഴ നല്‍കിയിരുന്നത്.
ലക്ഷ്വറി ബസുകളിലേയും ചില സ്വകാര്യ ബസുകളിലേയും യാത്രക്കാരാണ് ശബ്ദ മലിനീകരണത്തിന്റെ ഇരകള്‍. 125 ഡെസിബല്‍ വരെ ശബ്ദം പുറെടുവിക്കുന്ന ഹോണുകളാണ് ഇവയില്‍ ഉപയോഗിക്കാറ്. ടെസ്റ്റിന് പോകുമ്പോള്‍ അഴിച്ചുവയ്ക്കുന്ന ഹോണുകള്‍ ടെസ്റ്റിംഗ് കഴിഞ്ഞ് തിരിട്ടെത്തിയാല് തിരികെ പിടിപ്പിക്കകയാണ് ഇവര്‍ ചെയ്യാറ്.
നഗരങ്ങളിലെ തിരക്കുളള ജംങ്ഷനുകളിലെ ശബ്ദകോലാഹലം ശരാശരി 80 ഡെസിബലിന് മുകളിലാണ്. ഗതാഗത കുരുക്കുണ്ടാകുമ്പോള്‍ ഒരു വാഹനം ഒരു മിനിറ്റില്‍ ശരാശരി 5 മുതല്‍ 10 വരെ തവണ ഹോണ്‍ മുഴക്കും.70 ഡെസിബലില്‍ കൂടുതലുളള ശബദം കേള്‍വിക്ക് തകരാര്‍ ഉണ്ടാക്കുമെന്ന് പഠനങ്ങലളില് തെളിഞ്ഞിട്ടുളളതാണ്. 120-ന് മുകളിലാണ് ശബ്ദമെങ്കില്‍ താല്‍ക്കാലികമായി ചെവി േേകള്ക്കാതെയാവും. ഉയര്‍ന്ന ഡെസിബലിലുളള ശബ്ദങ്ങള്‍ നിരന്തരം കേട്ടാല്‍ കേള്‍വിശക്തി പൂര്‍ണ്ണമായും ഇല്ലാതാകും.
ശബ്ദമലിനീകരണം കൂടിയതോടെ ദേശീയ ഗ്രീന്‍ ട്രിബ്യൂണല്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ പോലീസിനും മോട്ടോര്‍വാഹന വകുപ്പിനും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനേയും ട്രിബ്യൂണല്‍ ചുമതലപ്പെടുത്തിയിരുന്നു.ഇതിന്റെ ഭാഗമായി പോലീസിന് പരിശീലനം നല്‍കുന്നതിനായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇതിന്റെ ആദ്യഘട്ട പരിശീലനം ഗന്ധിനഗറിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റീജിണല്‍ ഓഫീസില്‍ നടന്നു. തിരുവനന്തപുരം കോഴിക്കോട് മേഖലകളിലെ ഉദ്യോഗസ്ഥര്‍ക്കുളള പരിശീലനം അടുത്ത രണ്ട് ദിവസങ്ങളില്‍ നടക്കും.
ഇരുചക്ര വാഹനങ്ങള്‍ക്ക 80 ഡെസിബെല്‍, പാസഞ്ചര്‍ കാറുകള്‍,പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന മുച്ചക്ര വാഹനങ്ങള്‍ എന്നിവ 82 ഡെസിബെല്‍, 4000 കിലോയില്‍ താഴെ ഭാരമുളള ഡീസല്‍ പാസഞ്ചര്‍ അഥവാ ലഘു വ്യവസായിക വാഹനങ്ങള്‍ എന്നിവ 85 ഡെസിബല്‍ ,4000കിലോയ്ക്കും 12,000 കിലോയ്ക്കും ഇടയില്‍ ഭാരമുളള പാസഞ്ചര്‍ അല്ലെങ്കില്‍ വ്യവാസയിക വാഹനങ്ങള്‍ 89 ഡെസിബെല്‍ എന്നിങ്ങനെയാണ് ശബ്ദത്തിന്റെ അനുവദനീയമായ അളവുകള്‍

