കിണറ്റില്‍ വീണ ആനയയെ രക്ഷിച്ചു

കോഴിക്കോട്: കിണറ്റില്‍ വീണ ആനയെ രക്ഷപെടുത്തി. തിരുവമ്പാടി ആനക്കാംപൊയിലില്‍ മുത്തപ്പന്‍ പുഴക്കടുത്ത് കാട്ടിലെ കിണറ്റിലാണ് ആന വിണത് . കിണറിന് 12 അടിയോളം ആഴമുണ്ടായിരുന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് സമാന്തരമായി കുഴിയുണ്ടാക്കിയാണ് ആനയെ രക്ഷിച്ചത്. രക്ഷ3 പ്രവര്‍ത്തനം ഏതാണ്ട് 10 മണിക്കൂറോളം നീണ്ടു

കരയ്ക്കുകയറിയ ആന പരിഭ്രാന്തിയോടെ രക്ഷാ പ്രവര്‍ത്തകര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നേരെ ഓടി .പടക്കം പൊട്ടിച്ച് ആനയെ പിന്തിരിപ്പിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →