തിരുവനന്തപുരം: ഡ്രൈവിങ്ങ് ടെസ്റ്റ് ഒഴികെയുള്ള എല്ലാ സേവനങ്ങളും ഓണ്‍ലൈനിലാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ് . ജനുവരി 1 മുതല്‍ ഇത് നിലവില്‍ വരുമെന്നാണ് വകുപ്പ് അറിയിച്ചിട്ടുള്ളത്. മോട്ടോര്‍ വാഹന വകുപ്പിന് കീഴിയുള്ള എല്ലാ ഓഫീസുകളും ജനുവരി 1 മുതല്‍ ഇ- ഓഫീസുകളായിരിക്കു മെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
വാഹനങ്ങളുടെ നികുതി അടയ്ക്കുന്നതിനും പെര്‍മിറ്റ് എടുക്കുന്നതിനും സാധാരണ ഗതിയില്‍ ആളുകള്‍ ഓഫീസിനെ ആശ്രയിച്ചിരുന്നു. ഈ സേവനങ്ങളും ഇനി ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നുണ്ട്
ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറുന്നതോടെ പ്രവാസികള്‍ക്ക് വിദേശത്ത് നിന്ന് തിരിച്ചെത്താതെ അവിടെ നിന്ന് തന്നെ ഓണ്‍ലൈനായി ലൈസന്‍സ് പുതുക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.
നിലവിലെ സാഹചര്യത്തില്‍ ആര്‍.ടി. ഓഫീസുകളില്‍ ആള്‍ത്തിരക്ക് ഒഴിവാക്കുന്നതിനാണ് ഈ സംവിധാനം നടപ്പാക്കുന്നത്.