കര്‍ഷക സമരം തിരിച്ചടിയായി: ഹരിയാന മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ പരാജയം രുചിച്ച് ബിജെപി

ചണ്ഡിഗഡ്: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷക പ്രക്ഷോഭം ശക്തിയാര്‍ജിച്ചിരിക്കെ, ഹരിയാനയിലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപി-ജെജെപി സഖ്യത്തിന് കനത്ത തിരിച്ചടി. സോണിപട്ടിലെയും അംബാലയിലെയും മേയര്‍ പദവികള്‍ ഭരണ സഖ്യത്തിന് നഷ്ടമായി. അംബാല, പഞ്ചകുള, സോണിപത്, രേവാരിയിലെ ധരുഹേര, റോഹ്തകിലെ സാംപ്ല, ഹിസാറിലെ ഉക്ലാന എന്നിവിടങ്ങളില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് തദ്ദേശതിരഞ്ഞെടുപ്പ് നടന്നത്. 14,000 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സോണിപത്തില്‍ ജയിച്ച് കയറിയത്. ഉപമുഖ്യമന്ത്രി ദുശ്യന്ത് ചൗതാലയുടെ ജന്‍നായക് ജനതാ പാര്‍ട്ടിക്കും പ്രാദേശിക തിരഞ്ഞെടുപ്പില്‍ സ്വന്തം തട്ടകത്തില്‍ കാലിടറി. ഹിസാറിലെ ഉകലാന, റെവാരിയുടെ ധരുഹേര എന്നിവിടങ്ങളിലാണ് പാര്‍ട്ടി പരാജയപ്പെട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →